മിയ ഖാലിഫയെയും സണ്ണി ലിയോണിനെയും ഒന്നും ഇന്ത്യക്കാർക്കു വേണ്ട; ഇഷ്ടം എപ്പോഴും ‘നാടൻ നീല’യോടു തന്നെ

ദില്ലി: സണ്ണി ലിയോണും മിയ ഖാലിഫയുമൊക്കെയാണ് ഇന്ത്യക്കാരുടെ ഇഷ്ട സെർച്ച് എന്നു കരുതിയെങ്കിൽ തെറ്റി. വിദേശിയല്ല, ദേശി പോൺ ചിത്രങ്ങളാണ് ഇന്ത്യക്കാർക്ക് ഇഷ്ടം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോൺഹബ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. ദേശിപോൺ എന്നാണ് കൂടുതൽ ഇന്ത്യക്കാരും സെർച്ച് ചെയ്യുന്ന കീവേർഡ് എന്നാണ് പോൺഹബ്ബ് പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ട്രാഫിക്കുള്ള പോൺ സൈറ്റുകളിലൊന്നാണ് പോൺഹബ്ബ്.

ഇന്ത്യൻ കോളജ് ഗേൾസ്, ഇന്ത്യൻ ഭാഭി, ബംഗാളി, ഇന്ത്യൻ ആന്റി എന്നിങ്ങനെയൊക്കെയാണ് ഇന്ത്യയിൽ നിന്ന് സെർച്ചിൽ വരുന്ന പ്രധാന കീവേർഡുകൾ. ദില്ലിക്കാരാണ് ഇന്റർനെറ്റിൽ അശ്ലീലം കാണുന്നതിൽ മുന്നിലുള്ളത്. 39.2 ശതമാനം പേർ. ശരാശരി 9 മിനിറ്റ് 29 സെക്കന്റുകളാണ് ദില്ലിക്കാർ ഓരോ സെക്ഷനിലും പോൺ കാണാൻ ചെലവഴിക്കുന്നത്. ദേശീയ ശരാശരിയെക്കാളും 32 സെക്കന്റ് അധികമാണിത്.

ദില്ലി കഴിഞ്ഞാൽ പിന്നെ പോൺ കാണുന്നതിൽ രണ്ടാം സ്ഥാനം ചെന്നൈയ്ക്കാണ്. മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനം ചെന്നൈയ്ക്കാണ്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളും തൊട്ടുപിന്നാലെയുണ്ട്. ചെന്നൈക്കാർക്ക് ഇഷ്ടവും സ്വന്തം നാടിനോടാണ്. തമിഴ് എന്നാണ് ചെന്നൈക്കാരുടെ ഇഷ്ടപ്പെട്ട കീവേർഡ്. സ്‌കൂൾ എന്നതാണ് മറ്റൊരു പോപ്പുലർ സെർച്ച്. സണ്ണി ലിയോൺ, മിയാ ഖാലിഫ, കിം കർദാഷിയാൻ, ലിസ ആൻ എന്നിങ്ങനെ പോകുന്നു ഇന്ത്യക്കാർക്ക് ഇഷ്ടപ്പെട്ട വിദേശികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here