ശ്യാമിലിക്കു ഷാരൂഖിനോടു പ്രണയമായിരുന്നു; ഇക്കാര്യം അറിയാമായിരുന്നത് അജിത്തിനു മാത്രം; തന്റെ പ്രണയം വെളിപ്പെടുത്തി മലയാളികളുടെ മാളൂട്ടി

മാളൂട്ടി എന്ന കുഞ്ഞോമനയായി മലയാളികളുടെ ഹൃദയം കവർന്ന ശ്യാമിലി തിരിച്ചുവരവിന്റെ പാതയിലാണ്. വളർന്ന ശ്യാമിലിയുടെ പ്രണയത്തെ പറ്റിയാണ് ഇപ്പോഴത്തെ സംസാരം. കഴിഞ്ഞ ദിവസമാണ് ശ്യാമിലി തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഏതൊരു നടിയും അഭിമുഖീകരിക്കുന്ന ആ ചോദ്യം കഴിഞ്ഞ ദിവസം ശ്യാമിലിയോടും ചോദിക്കപ്പെട്ടു. എന്നാൽ, ശ്യാമിലിയുടെ ഉത്തരം ഇങ്ങനെ. ഒരിക്കൽ നിങ്ങളുടെ പൊന്നോമനയായിരുന്ന ഞാൻ അങ്ങനെയൊക്കെ ആയാൽ ശരിയാകുമോ എന്ന്. പക്ഷേ, ആ രഹസ്യം മറച്ചുവയ്ക്കാൻ താരം തയ്യാറായില്ല.

കുട്ടിയായിരിക്കുമ്പോൾ ശ്യാമിലിക്ക് ഷാരൂഖിനോടു പ്രണയമായിരുന്നു. കുട്ടിപ്രണയം അറിയാവുന്ന മറ്റൊരാളുമുണ്ടായിരുന്നു. സാക്ഷാൽ തല അജിത്. അജിതും ഷാരൂഖും ഒന്നിച്ച് അഭിനയിച്ച അശോകയുടെ സെറ്റിലേക്ക് ഒരിക്കൽ അജിത് ശ്യാമിലിയെ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. അവിടെവച്ച് ശ്യാമിലിയെ ഷാരൂഖിനു പരിചയപ്പെടുത്തുകയും കിംഗ് ഖാനുമൊന്നിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ബോളിവുഡിന്റെ ബാദുഷയോടു ശ്യാമിലിക്ക് പ്രണയമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here