ബഹിരാകാശ ഗവേഷണ രംഗത്തു പുതുചരിത്രം കുറിച്ച് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് തിരിച്ചെത്തി. ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് കടലിൽ പ്രത്യേകം തയ്യാറാക്കിയ ഡ്രോൺ ഷിപ്പിലേക്ക് റോക്കറ്റ് തിരിച്ചിറക്കിയത്. ഇതാദ്യമായാണ് റോക്കറ്റ് കടലിൽ തയ്യാറാക്കി നിർത്തിയ കപ്പലിൽ തിരിച്ചിറക്കാനുള്ള ദൗത്യം വിജയിക്കുന്നത്.
കഴിഞ്ഞവർഷം ഉപഗ്രഹങ്ങളുമായി പോയ ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യഘട്ടം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കി സ്‌പേസ് എക്‌സ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഫാൽക്കൺ 9 റോക്കറ്റിലൂടെ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് എന്ന ശാസ്ത്രലോകത്തിന്റെ ചിരകാലസ്വപ്നമാണു യാഥാർഥ്യമാകുന്നത്. കഴിഞ്ഞ ജനുവരിയിൽ ലാൻഡിംഗിനിടെ റോക്കറ്റ് ഒരുവശത്തേക്കു ചരിഞ്ഞുവീഴുകയും കത്തിയമരുകയും ചെയ്തിരുന്നു. തിരിച്ചിറങ്ങിയ റോക്കറ്റിന്റെ നാലു കാലുകളിലൊന്നു തകർന്നതായിരുന്നു അന്നു അപകടകാരണമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here