അങ്ങനെ അസിനും അഭിനയം നിർത്തുന്നു; ഇനി അഭിനയിക്കാനില്ലെന്നു താരം

വിവാഹം കഴിഞ്ഞതോടെ മറ്റു താരങ്ങളെ പോലെ അസിനും വെള്ളിത്തിരയിൽ നിന്ന് പിൻവാങ്ങുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അസിൻ ഇനി സിനിമയിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്. സിനിമയിൽ മാത്രമല്ല, പരസ്യ ചിത്രങ്ങളിലെ അഭിനയവും അസിൻ നിർത്തി. ഇക്കാര്യങ്ങളെല്ലാം വിവാഹത്തിനു മുമ്പു തന്നെ അസിൻ പറഞ്ഞിരുന്നതാണ്. ഇതിന് സ്ഥിരീകരണം നൽകുകയാണ് ഇപ്പോൾ ചെയ്തത്.


വിവാഹത്തിനു മുമ്പുതന്നെ ഏറ്റെടുത്ത പ്രൊജക്ടുകൾ എല്ലാം അസിൻ പൂർത്തിയാക്കിയിരുന്നു. മാത്രമല്ല, മറ്റു പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ വിവാഹത്തിനു ശേഷം അസിൻ ഏറ്റെടുത്തിട്ടുമില്ല. പരസ്യ ചിത്രങ്ങളിലേതടക്കം പ്രൊജക്ടുകൾ വിവാഹത്തിനു മുമ്പുതന്നെ തീർത്തതായി അസിൻ പറയുന്നു. അതുകൊണ്ട് ഇനി ആരും തന്റെ പുതിയ സിനിമകളെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അസിൻ ആവശ്യപ്പെടുന്നു. ഇനി പുതിയ പ്രൊജക്ടുകൾ ഒന്നും ഏറ്റെടുക്കുന്നില്ല.

ജനുവരി 19നായിരുന്നു അസിന്റെയും മൈക്രോസോഫ്റ്റ് ഉടമ രാഹുൽ ശർമയുടെയും വിവാഹം. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News