നോയ്ഡ: പതിനാറുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിനെത്തുടര്‍ന്നു ബന്ധുവായ യുവാവ് കഴുത്തറത്തുകൊന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം. മൃതദേഹം വീടിലെ മുറിയില്‍ ഒളിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് യുവാവ്. മുമ്പും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.
സ്‌കൂളില്‍നിന്നു മടങ്ങി വന്ന പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. വീട്ടില്‍ അപ്പോള്‍ മറ്റാരുമില്ലായിരുന്നു. തലേദിവസം വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യുവാവ്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ചെറുക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ടാല്‍ പെണ്‍കുട്ടി വിവരം മറ്റുള്ളവരോടു പറയുമെന്നു ഭയന്നാണ് കൊലപ്പെടുത്തിയതെന്നു യുവാവ് പൊലീസിനോടു സമ്മതിച്ചു.

പെൺകുട്ടിയെ കൊന്ന് ഒളിപ്പിച്ച മുറി
വീട്ടില്‍ മുകളിലെ നിലയില്‍ വിശ്രമിച്ചിരുന്ന പെണ്‍കുട്ടിയെ യുവാവ് വലിച്ചിഴച്ചു താഴത്തെ നിലയിലേക്കു കൊണ്ടുവരികയായിരുന്നു. തുടര്‍ന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മൃതദേഹം ഒരു മുറിയില്‍ ഉപേക്ഷിച്ചു. വീട്ടിലെത്തിയ മറ്റുള്ളവരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു യുവാവിനോട് ചോദിച്ചപ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നു എന്ന മറുപടിയാണു ലഭിച്ചത്. സംശയം മൂലം യുവാവിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പും യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് കൂറേ നാള്‍ ഇയാളെ വീട്ടിലേക്കു വരാന്‍ അനുവദിച്ചിരുന്നില്ല. കഴിഞ്ഞദിവസം അവിചാരിതമായി എത്തുകയായിരുന്ന

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here