അന്നു പറഞ്ഞത് മറന്നോ ജഗദീഷ്… ഒരു കാലത്തും അസംബ്ലിയിലേക്കു മത്സരിക്കാനില്ലെന്നുതന്നെയല്ലേ അന്നു പറഞ്ഞത്? റെക്കോഡ് ചെയ്തുവയ്ക്കാന്‍ താരം പറഞ്ഞ വാക്കുകള്‍ കാണാം കേള്‍ക്കാം

നാളെ എന്നൊരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഡിസ്‌കസ് ചെയ്യേണ്ട കാര്യമില്ല. ഒരു കാര്യം ഞാന്‍ പറയാം. ബ്രിട്ടാസ് സാര്‍ ഇതു റെക്കോഡ് ചെയ്ത് ലൈബ്രറിയില്‍ സൂക്ഷിച്ചോ. ഒരു അസംബ്ലിയില്‍ മത്സരിക്കാന്‍ ഞാനുണ്ടാകില്ല. നിയസഭയില്‍ മത്സരിക്കാന്‍ എനിക്കു താല്‍പര്യമില്ല… പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷ് അഞ്ചു വര്‍ഷം മുമ്പ് കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പറഞ്ഞവാക്കുകളാണ് ഇത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇതു കേട്ടിരുന്നവര്‍ ഞെട്ടി. നിയമസഭയിലേക്കു മത്സരിക്കാനില്ല, പാര്‍ലമെന്റാണ് താല്‍പര്യമെന്നു പറഞ്ഞ ജഗദീഷ് പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി. താരതമ്യേന യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിലാണ് അഴിമതി കുറവെന്നു തുറന്നു പറയുന്ന ജഗദീഷിന്റെ വാക്കുകള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News