രൺവീർ സിംഗിന്റെയും വാണി കപൂറിന്റെയും ലിപ് ലോക്ക്; ബേഫികറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന പ്രണയചിത്രം ബേഫികറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിലെ നായകൻ രൺവീർ സിംഗും നായിക വാണി കപൂറും ലിപ് ലോക്ക് ചെയ്ത് നിൽക്കുന്ന ചിത്രമാണ് ആദ്യ പോസ്റ്ററായി ആദിത്യ ചോപ്ര പുറത്തുവിട്ടത്. ചിത്രം ഒരു സമ്പൂർണ പ്രണയ എന്റർടെയ്‌നർ ആണെന്ന കാര്യത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണുന്നതോടെ സംശയം ഇല്ലാതാകും. രൺവീർ സിംഗും വാണി കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ബേഫികർ.

ആദിത്യ ചോപ്ര ഷാരൂഖ് ഖാൻ അല്ലാതെ മറ്റൊരു ബോളിവുഡ് നടനെ വച്ച് ആദ്യമായാണ് സിനിമ ചെയ്യുന്നത്. സ്വന്തം ചിത്രത്തിൽ ഒരു കിസ്സിംഗ് സീൻ ആദിത്യ ഉൾപ്പെടുത്തുന്നതും ആദ്യമായി ബേഫികറിലാണ്. പാരിസിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കുക. സംവിധായകനും രൺവീറും വാണിയും ഇപ്പോൾ പാരിസിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News