ബ്രാഞ്ജലിന ദമ്പതികള്‍ വേര്‍പിരിയുന്നു ?; വേര്‍പിരിയല്‍ ബ്രാഡ് പിറ്റിന്റെ അവിഹിത ബന്ധത്തെച്ചൊല്ലിയെന്ന് റിപ്പോര്‍ട്ട്

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിലെ മാതൃകാ ദമ്പതികള്‍ എന്നറിയപ്പെടുന്ന ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വഴിപിരിയുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് നടി മെലീസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച തര്‍ക്കമാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത് എന്നാണ് സൂചന. ഇത് സംബന്ധിച്ച വിവാദം ഉയര്‍ന്നതോടെ ബോളിവുഡ് സൂപ്പര്‍ താരം കൂടിയായ ബ്രാഡ് പിറ്റിന്റെ ഭാര്യ ആഞ്ജലീന ജോളി തന്നെ ആവശ്യം ഉന്നയിച്ചത് എന്നും അഭ്യൂഹമുണ്ട്.

ഒരു ആസ്‌ട്രേലിയന്‍ ടെലിവിഷന്‍ ഷോയ്ക്ക് ഇടെയാണ് നടി മലീസ എത്രിഡ്ജ് തന്റെ കുട്ടികളുടെ അച്ഛന്‍ ബ്രാഡ് പിറ്റ് ആണ് എന്ന് വെളിപ്പെടുത്തിയത്. ആഞ്ജലിനയുടെയും ബ്രാഡ് പിറ്റിന്റെയും അടുത്ത സുഹൃത്താണ് മലീസ എത്രിഡ്ജ്. സംഭവം വിവാദമായതോടെയാണ് ബ്രാഡ് പിറ്റ് ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണം എന്ന് ആഞ്ജലിനയുടെ ആവശ്യം. ഡിഎന്‍എ ടെസ്റ്റിന് ബ്രാഡ് പിറ്റ് വിധേയനായില്ലെങ്കില്‍ നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് ആഞ്ജലിന ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബീജം ദാനം ചെയ്തതാണ് ഇതിന് കാരണമെന്നാണ് മലീസ നല്‍കുന്ന വീശദീകരണം. ഇക്കാര്യത്തില്‍ മലീസയുടെ ഭര്‍ത്താവിനും അറിവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആഞ്ജലിന ബ്രാഡ് പിറ്റുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മലീസ എത്രിഡ്ജിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും മാനസികമായി അകന്നത്. കഴിഞ്ഞയാഴ്ച ഒരു പരിപാടിയില്‍ പങ്കെടുത്ത ആഞ്ജലിന ദുഖിതയായിരുന്നു. മാത്രവുമല്ല നന്നേ ക്ഷീണിതയുമായിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങിയ ശേഷം ആഞ്ജലിന ഭക്ഷണം ഉപേക്ഷിച്ചു. തുടര്‍ അവശയായ ആഞ്ജലിന ആശുപത്രിയില്‍ ആയിരുന്നു. ശരീരത്തിന്റെ തൂക്കവും നന്നേ കുറഞ്ഞിട്ടുണ്ടെന്നും സംസാരമുണ്ട്. എന്നാല്‍ ബ്രാഞ്ജലിന ദമ്പതികള്‍ ഇപ്പോഴും നല്ല ബന്ധത്തിലാണെന്ന് സൃഹൃത്തുക്കള്‍ പറയുന്നു.

ബ്രാഡ് പിറ്റിന് മറ്റ് ചില ഹോളിവുഡ് നടിമാരുമായും ബന്ധമുണ്ടെന്ന് നേരത്തെ ഗോസിപ്പ് പുറത്തുവന്നിരുന്നു. അതിലൊരു നടിയാണ് 52 കാരിയായ മരിയോണ്‍ കോട്ടിലാര്‍ഡ്. ഫൈവ് സെക്കന്‍ഡ്‌സ് ഓഫ് സൈലന്‍സ് എന്ന ചിത്രത്തില്‍ ബ്രാഡ് പിറ്റിനൊപ്പം അഭിനയിച്ച താരമാണ് മരിയോണ്‍ കോട്ടിലാര്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News