കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ 70ഓളം പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് അനുമതി ലംഘിച്ചുള്ള വെടിക്കെട്ട്. തൊട്ടടുത്ത വീട്ടുകാർ പരാതി കൊടുത്തിട്ടും ദേവസ്വം ബോർഡിന്റെ പിടിവാശി മൂലമാണ് വെടിക്കെട്ടിനു അനുമതി നൽകിയത്. ജില്ലാ കളക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ടിന് പീതാംബരക്കുറുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് അനുമതി കൊടുത്തത്. ലൈസൻസ് ലഭിച്ചയാളുടെ കമ്പക്കെട്ട് കഴിഞ്ഞ ശേഷം അനുമതിയില്ലാത്ത മറ്റൊരാൾ നടത്തിയ കമ്പക്കെട്ടിനിടെ വെടിമരുന്നിനു തീപിടിക്കുകയായിരുന്നു.
70 ശതമാനം മരുന്നും ആദ്യത്തെ കമ്പക്കെട്ടിൽ തന്നെ തീർന്നിരുന്നു. ശേഷിക്കുന്ന 30 ശതമാനമാണ് അപകടം ഉണ്ടാക്കിയത്. വെടിക്കെട്ട് നടത്തുന്നത് അപകടം ഉണ്ടാക്കുമെന്നും തങ്ങളുടെ വീടിനും തങ്ങൾക്കും അപകടം ഉണ്ടാകുമെന്നും കാണിച്ച് തൊട്ടടുത്ത് താമസക്കാരിയായ പങ്കജാക്ഷി പരാതി കൊടുത്തിരുന്നു. ഇതേതുടർന്ന് ജില്ലാ കളക്ടർ വെടിക്കെട്ടിനു അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പീതാംബരക്കുറുപ്പ് കൂടി ഇടപെട്ടാണ് കമ്പത്തിന് അനുമതി നേടിയത്. എന്നിട്ടും മത്സരകമ്പം നടത്തരുതെന്നു വ്യവസ്ഥയുണ്ടായിരുന്നു. ഇതും ലംഘിക്കപ്പെട്ടു.
വെടിക്കെട്ടുകാരനായ കൃഷ്ണൻ കുട്ടി എന്നയാളുടെ ഭാര്യ അനാർക്കലിയുടെ പേരിലായിരുന്നു ലൈസൻസ്. ഇവർ വെടിക്കെട്ട് നടത്തി പിൻവാങ്ങിയ ശേഷം സുശീലൻ എന്നയാൾ കമ്പക്കെട്ടിന് തീകൊടുത്തു. ഈസമയത്താണ് ദുരന്തം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post