കൊല്ലത്തെ ദുരന്തം ഹൃദയം തകർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കും

ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടു സംസാരിച്ചിരുന്നു. പരുക്കേറ്റവരെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിക്കാൻ സൗകര്യം ഒരുക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ സ്ഥലം സന്ദർശിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. താനും കേരളത്തിലെത്തി അപകടസ്ഥലം സന്ദർശിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News