കപിൽദേവ് വാക്കുമാറ്റി; കോഹ്‌ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല

ദില്ലി: കോഹ്‌ലിയെ സച്ചിനുമായി താരതമ്യം ചെയ്ത മുൻ ഇന്ത്യൻ നായകൻ കപിൽദേവ് വാക്കു മാറ്റി. വിരാട് കോഹ്‌ലിയെ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി ചേർത്ത് താരതമ്യം ചെയ്യുന്നതു ശരിയല്ലെന്നു കപിൽദേവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കോഹ്‌ലിയെ സച്ചിനുമായി ചേർത്തു വയ്ക്കുന്നതു ശരിയല്ലെന്നു കപിൽ പറഞ്ഞു. എന്തനാണ് രണ്ടുപേരെയും താരതമ്യം ചെയ്യുന്നത്. സച്ചിൻ എന്നാൽ ഇതിഹാസമാണ്. കോഹ്‌ലിയോ ഇപ്പോഴും കളിയിലെ തുടക്കക്കാരനണ്. ഇപ്പോൾ രണ്ടുപേരെയും താരതമ്യം ചെയ്യുന്നതു തെറ്റാണെന്നും കപിൽ പറഞ്ഞു. സച്ചിനോളം മികച്ചവനാണ് കോഹ്‌ലി എന്നായിരുന്നു കപിലിന്റെ പ്രസ്താവന.

ധോണി ക്യാപ്റ്റനായി തുടരുമോ എന്ന ചോദ്യത്തിനു അതു ക്യാപ്റ്റൻ ധോണിയും സെലക്ടർമാരും ചേർന്ന് തീരുമാനിക്കട്ടെ എന്നായിരുന്നു കപിലിന്റെ മറുപടി. അതൊക്കെ അവർക്ക് വിട്ടേക്കൂ. മാറ്റം ആവശ്യമാണെന്നു തോന്നിയാൽ സെലക്ടർമാർ തീരുമാനം എടുക്കും. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. പക്ഷേ, വിൻഡീസ് വളരെ നന്നായി കളിച്ചെന്നും കപിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News