സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ; ഉച്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം കൊല്ലത്ത്

കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് മറ്റു കാര്യങ്ങൾ തീരുമാനിക്കും. 3 മണിക്കാണ് മന്ത്രിസഭായോഗം ചേരുക. ഏതുതരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ധനസഹായം നൽകുന്നതു സംബന്ധിച്ചും മന്ത്രിസഭായോഗം തീരുമാനിക്കുമെന്നു രമേശ് ചെന്നിത്തല അറിയിച്ചു. 12 ഓളം ആശുപത്രികളിലായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here