കൊല്ലം: കൊല്ലം ദുരന്തത്തിൽ കമ്പക്കെട്ട് സംഘാടകനെതിരെ പൊലീസ് കേസെടുത്തു. സംഘാടകനായ വർക്കല കൃഷ്ണൻ കുട്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ അനാർക്കലിയുടെ പേരിലായിരുന്നു ലൈസൻസ് എടുത്തിരുന്നത്. നോട്ടീസിലും ഇയാളുടെ പേര് പ്രത്യേകം അച്ചടിച്ചിരുന്നു. അതേസമയം, വെടിക്കെട്ട് കരാറെടുത്ത സുരേന്ദ്രൻ മരിച്ചെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, സുരേന്ദ്രൻ മരിച്ചിട്ടില്ല.
സുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. സുരേന്ദ്രനും രണ്ടുമക്കളും ചേർന്നാണ് വെടിക്കെട്ട് നടത്തിയത്. ഇയാളുടെ രണ്ടുമക്കളും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. കൃഷ്ണൻകുട്ടിയും അനാർക്കലിയും വെടിക്കെട്ട് നടത്തിയ ശേഷം രണ്ടാമതായിരുന്നു ഇവരുടെ വെടിക്കെട്ട്. ഇതിൽ രണ്ടാമത്തെ കരാറുകാരനായ സുരേന്ദ്രന്റെ മകൻ ഉമേഷിന്റെ കഴക്കൂട്ടത്തെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ഏഴു ചാക്ക് മാലപ്പടക്കവും ഒരു ചാക്ക് പടക്കവും കണ്ടെത്തിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post