രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി; മുഖ്യമന്ത്രി, പിണറായി, വിഎസ്, കോടിയേരി എന്നിവര്‍ കൊല്ലത്തെത്തും

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കൊല്ലത്തെത്തും. എല്‍ഡിഎഫിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പരമാവധി നേതാക്കളും പ്രവര്‍ത്തകരും കൊല്ലത്തേക്കു തിരിച്ചിട്ടുണ്ട്.

ദുരന്തനിവാരണത്തിന് കേന്ദ്ര സേനയെത്തും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. മരുന്നുമായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ കൊല്ലം തീരത്തേക്കു തിരിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ നല്‍കേണ്ടവരെ കൊച്ചിയിലേക്കോ മറ്റെവിടങ്ങളിലേക്കോ എത്തിക്കാന്‍ നാവികസേന ഹെലികോപ്റ്ററുകളും വിട്ടുകൊടുക്കും. ഇവ കൊല്ലത്തു രണ്ടുദിവസമുണ്ടാകും.

കൂടുതല്‍ ചികിത്സവേണ്ടവരെ കൊച്ചിയിലെയും ചെന്നൈയിലെയും ആശുപത്രികളിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരിച്ച പലരെയും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. ഇവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തും. കര്‍ണാടകയില്‍നിന്നു പത്തു ഡോക്ടര്‍മാര്‍ ആധുനിക സജ്ജീകരണങ്ങളുമായി കൊല്ലത്തേക്ക് ആകാശമാര്‍ഗം തിരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നും നിരവധി ഡോക്ടര്‍മാരെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News