കലക്ടറും എഡിഎമ്മും അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് കന്പക്കെട്ട് നടത്തി; ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്ന് ശേഖരിച്ചു

കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ വെടിക്കെട്ടു നടക്കുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കലക്ടറും എഡിഎമ്മും എതിർത്തിരുന്നു. ഒരു കാരണവശാലും മത്സര വെടിക്കെട്ട് നടത്തരുതെന്നു കർശന നിർദേശം നൽകി. ഈ വിലക്ക് മറികടന്നാണ് മത്സര വെടിക്കെട്ട് നടത്തിയത്. ഇതിനായി അനുമതിയില്ലാതെ വൻ തോതിൽ ക്ഷേത്രത്തിൽ കരിമരുന്നു ശേഖരിക്കുകയും ചെയ്തിരുന്നു. അടുത്തു പുതുതായി താമസം തുടങ്ങിയ വീട്ടുകാരാണ് കലക്ടർക്ക് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എഡിഎം അന്വേഷണം നടത്തി വെടിക്കെട്ട് വേണ്ടെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു.

മത്സര വെടിക്കെട്ട് നടത്തരുതെന്ന് കാണിച്ച് ക്ഷേത്രഭാരവാഹികൾക്ക് എഡിഎം നോട്ടീസ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയാണ് വെടിക്കെട്ട് നടത്തിയത്. മത്സര വെടിക്കെട്ടിനു ഇളവ് അനുവദിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കലക്ടറും എഡിഎമ്മും വഴങ്ങിയില്ല. തുടർന്ന് വിലക്ക് ലംഘിച്ച് ക്ഷേത്രത്തിൽ കരിമരുന്നു ശേഖരിച്ച് വെടിക്കെട്ട് നടത്തുകയായിരുന്നു.

img-784x600
രാത്രി പന്ത്രണ്ടരയോടെ വെടിക്കെട്ട് തുടങ്ങി. പുലർച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഉൽസവ കമ്മിറ്റി ഭാരവാഹികളോട് നിർദേശിച്ചു. അവർ വെടിക്കെട്ട് കരാറുകാർക്ക് വെടിക്കെട്ടു നിർത്താൻ നിർദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. കമ്പപ്പുരയിൽനിന്ന് വെടിക്കെട്ട് സാമഗ്രികൾ മൈതാനത്തേക്കു കൊണ്ടുപോകുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് ഒരു അമിട്ട് വന്നു വീഴുകയായിരുന്നു. ഇതോടെ സ്‌ഫോടനങ്ങളും തുടർ സ്‌ഫോടനങ്ങളും ഉണ്ടായി.

വെട്ടിക്കെട്ടിനായി ശേഖരിച്ചിരുന്ന സാമഗ്രികളുടെ തൊണ്ണൂറു ശതമാനവും ദുരന്തത്തിനു മുൻപുതന്നെ കത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ട് കാണാനെത്തിയവരിൽ നല്ലൊരു ശതമാനവും പുലർച്ചയോടെ മടങ്ങുകയും ചെയ്തിരുന്നു. അല്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും ഏറുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel