ദുരന്തത്തിന് തൊട്ടുമുമ്പ് വെടിക്കെട്ടിന് അനുമതിക്കായുള്ള ശ്രമങ്ങളില്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവിന് നന്ദി പറഞ്ഞു; സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും സൂചന

പരവൂര്‍: രാജ്യത്തെ നടുക്കിയ പരവൂര്‍ ദുരന്തത്തിനു തൊട്ടു മുമ്പ് വെടിക്കെട്ട് നടത്താനുണ്ടായ തടസങ്ങള്‍ നീക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവിന് ക്ഷേത്രം അധികാരികള്‍ നന്ദി പറഞ്ഞതായി സൂചന. കൊല്ലത്തു ശക്തമായ വേരുകളുള്ള ഐ ഗ്രൂപ്പ് നേതാവിനാണ് ക്ഷേത്രം ഭരണ സമിതി മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ നന്ദി പറഞ്ഞത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ചപ്പോള്‍ അതൊഴിവാക്കാന്‍ വഴിയൊരുക്കിയത് ഈ നേതാവാണെന്നാണ് അനൗണ്‍സ്‌മെന്റ് നടത്തിയതെന്നാണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്.

വെടിക്കെട്ട് അവസാനിക്കാനിരിക്കേയാണ് അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണു ദുരന്തമുണ്ടായത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വെടിക്കെട്ടു നടത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതിനിടെ, ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചപ്പോള്‍ ആഭ്യന്തര വകുപ്പില്‍നിന്നു സ്‌പെഷല്‍ ഓര്‍ഡര്‍ സംഘടിപ്പിക്കാനും ശ്രമം നടന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇത്തരത്തില്‍ ഒരു സ്‌പെഷല്‍ ഓര്‍ഡര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് സംസ്ഥാന ആഭ്യന്തര വകുപ്പില്‍ സ്‌പെഷല്‍ ഓര്‍ഡറിനായി സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാമൂലമോ വാക്കാലോ കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടു നടത്തിയതെന്നുമാണു ലഭിക്കുന്ന വിവരം. അനുമതി ലഭിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ ദേവസ്വം ബോര്‍ജഡില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News