വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച 76 പേരെ തിരിച്ചറിഞ്ഞു; കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലുമുള്ള തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ

തിരുവനന്തപുരം/കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ട 76 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. കൊല്ലം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിലരും മരിച്ചു. മരിച്ച ചില ആളുകളുടെ പേരു വിവരങ്ങൾ താഴെ ചേർക്കുന്നു.

കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞവ:

കൊല്ലം എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കൊല്ലം വെള്ളിമൺ സജിഭവനിൽ സജി സെബാസ്റ്റ്യൻ(45), ഏഴുകോൺ കരീപ്ര മടന്തകോട് വിളയിൽ പുത്തൻവീട്ടിൽ സജീവ് (42), ചവറ തേവലക്കര കുന്നൽമുക്ക് സ്വദേശി സുഭാഷ് (33), വർക്കല കുടവട്ടം നസീർ (55), പരവൂർ പൊഴിക്കര അതിരാജ് (21), ചാത്തന്നൂർ കൽപകമന്ദിരം കാശിനാഥ് (34), ഐഎസ്ആർഒ ജീവനക്കാരൻ പരവൂർ പൊഴിക്കര ചട്ടക്കുടി കോങ്ങൽ ബിനു(24), കടയ്ക്കൽ കോട്ടുക്കൽ ഇല്യാസ്(50), കടയ്ക്കൽ കോട്ടുക്കൽ ബിജു(32) എന്നിവരാണ് കൊല്ലം ജില്ലാ ആശുപത്രിയിലുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ

വിഷ്ണുദത്ത് (18), പ്രദീപ് (40), സാജു (24) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉള്ളത്.

നാലുപേർ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സ തേടി എത്തിയിട്ടുണ്ട്. അവനവഞ്ചേരി സ്വദേശി സുരേഷ്ബാബു (46), ചാത്തന്നൂർ സ്വദേശി അമ്പാടി ജി കൃഷ്ണ (21), ലാലു (41), പരവൂർ മിഥുൻ (22) എന്നിവരാണ് കിംസ് ആശുപത്രിയിൽ ഉള്ളത്.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനും ശ്രമം നടക്കുന്നുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഒരു മൃതദേഹത്തിന് ഒരു ഓഫീസർ എന്ന നിലയിലാണ് ഇൻക്വസ്റ്റ് നടത്തുന്നത്. എഡിജിപി കെ. പത്മകുമാർ സ്ഥലത്തെത്തി തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News