ദുരന്തമുണ്ടാക്കിയത് വെടിക്കെട്ടല്ല കമ്പക്കെട്ട് മത്സരം; ജേതാക്കള്‍ക്ക് പ്രഖ്യാപിച്ചിരുന്നത് സ്വര്‍ണക്കപ്പും എവര്‍റോളിംഗ് ട്രോഫിയും

പരവൂര്‍: നാടിനെ നടുക്കിയ ദുരന്തമുണ്ടാക്കിയവര്‍ കമ്പക്കെട്ടു മത്സരത്തിനെത്തിയത് സ്വര്‍ണക്കപ്പും എവര്‍ റോളിംഗ് ട്രോഫിയും ആഗ്രഹിച്ചെത്തിയവര്‍. ഇന്നലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തത്തിന് കാരണമായത് വെടിക്കെട്ടല്ലെന്നും കമ്പക്കെട്ടു മത്സരമായിരുന്നെന്നും വ്യക്തമായതിന് പിന്നാലെയാണ് വന്‍ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു വ്യക്തമായത്.

Flex

വര്‍ക്കല കൃഷ്ണന്‍കുട്ടിയും കഴക്കൂട്ടം സുരേന്ദ്രനും തമ്മിലുള്ള മത്സരമായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത്. പരവൂര്‍ പുറ്റിങ്ങല്‍ ദേവസ്വം എവര്‍ റോളിംഗ് ട്രോഫി, പരവൂര്‍ പ്രേം ഫാഷന്‍ ജുവല്‍റി സ്വര്‍ണക്കപ്പ്, പരവൂര്‍ കുറുമണ്ടല്‍ കുഴിക്കരത്താഴം ധര്‍മശാസ്താക്ഷേത്രം ദേവസ്വം എവര്‍ റോളിംഗ് ട്രോഫി എന്നിവയാണ് വിജയികള്‍ക്കു പ്രഖ്യാപിച്ചിരുന്നത്.

വിജയിക്ക് നടുവിലഴികത്ത് വീട്ടില്‍ പരേതനായ രാജേന്ദ്രന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, പുതുമന ഉപേന്ദ്രന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, സീതാ ബേക്കറി ഭാസ്‌കരന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, സംയുക്ത ചുമട്ടുതൊഴിലാളികള്‍ നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫികളും മറ്റ് അനവധി സമ്മാനങ്ങളും നല്‍കുമെന്നും ഉത്സവത്തിന്റെ നോട്ടീസില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News