കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്ന പൊള്ളലേറ്റ ആളുകളെ അവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. ഇതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 2 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഇതിനു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി നേടിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ദുരന്തം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എഡിജിപി അനന്തകൃഷ്ണന്‍ നേതൃത്വം നല്‍കുമെന്നും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു. അപകടങ്ങള്‍ തടയാന്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്രൈബ്രാഞ്ചിനു പുറമെ ജുഡീഷ്യല്‍ കമ്മീഷനും അന്വേഷിക്കും. ജസ്റ്റിസ് കൃഷ്ണന്‍ നായരാണ് അന്വഷണം നടത്തുക.
Get real time update about this post categories directly on your device, subscribe now.
Discussion about this post