വെടിക്കെട്ടപകടങ്ങളിൽ മുന്നിൽ പാലക്കാട്; പൂരങ്ങളുടെ പെരുമ നിശ്ചയിക്കുന്നത് കരിമരുന്ന്; ഓരോ വർഷവും അപകടങ്ങളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു വെടിക്കെട്ടപകടങ്ങളിലും മരണങ്ങളിലും മുന്നിൽ ഉത്സവങ്ങളുടെയും പൂരങ്ങളുടെയും നാടായ പാലക്കാട്. രണ്ടു വർഷം മുമ്പത്തെ കണക്കനുസരിച്ചു പാലക്കാട് ജില്ലയിലുണ്ടായ 12 വെടിക്കെട്ടപകടങ്ങളിൽ മുപ്പതോളം പേർ മരിച്ചിട്ടുണ്ട്. പലപ്പോഴും ചെറിയചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തു പോകാറുമുണ്ട്.

പാലക്കാട് ജില്ലയിൽ വെടിക്കെട്ടിനു പ്രശസ്തമായ നിരവധി പൂരങ്ങളും വേലകളുമുണ്ട്. ഇതേപോലെ തന്നെയാണ് തൃശൂർ ജില്ലയിലെയും അവസ്ഥ. പാലക്കാട് ജില്ലയിൽ നെന്മാറ – വല്ലങ്ങി വേലയാണ് പ്രധാനം. രണ്ടു ദേശങ്ങളുടെ വേലയാഘോഷത്തിന് സമാപനം കുറിച്ചു നടക്കുന്ന വെടിക്കെട്ടിനു സാക്ഷിയാകാൻ സമീപജില്ലകളിൽനിന്നു വരെ ആളുകൾ വാഹനം വിളിച്ചുവരാറുണ്ട്. പാലക്കാട് ജില്ലയിൽ ഷൊർണൂർ ആരിയങ്കാവ് പൂരം, ചേറമ്പറ്റക്കാവ് താലപ്പൊലി, ചിനക്കത്തൂർ പൂരം, മണ്ണാർക്കാട് പൂരം, ചെർപുളശേരി പുത്തനാൽക്കൽ പൂരം, കൂറ്റനാട് എളവാതിൽക്കൽ പൂരം, ആലൂർ ചമ്മിണിക്കാവ് പൂരം, ആമക്കാവ് പൂരം, തൃശൂർ പൂരത്തിനു പുറമേ തൃശൂരിൽ ആറാട്ടുപുഴ പൂരം, ചേലക്കര അന്തിമഹാകാളൻ കാവ് പൂരം, വാഴാലിക്കാവ് വേല, കിള്ളിമംഗലം പൂരം, കോഴിമാമ്പറമ്പ് പൂരം, ഉത്രാളിക്കാവ് പൂരം എന്നിവയാണ് പ്രശസ്തം. ഇവയുടെ പെരുമനിശ്ചയിക്കുന്നതാവട്ടെ കരിമരുന്നുപ്രയോഗവും.

തൃശൂർ പൂരം മാതൃകയിൽ സാമ്പിൾ വെടിക്കെട്ടും ഉത്രാളിക്കാവിലുണ്ട്. പലപ്പോവും നിരവധി അപകടങ്ങളുണ്ടാകുന്ന പൂരമാണ് ഉത്രാളിക്കാവിലേത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ വെടിക്കെട്ടുകാണാൻ എത്തുന്നവർ തമ്പടിക്കുന്നതു ട്രാക്കിലാണ്. ഇവിടെ ട്രെയിൻ തട്ടിയുള്ള മരണങ്ങളാണേറെയും. 2006ൽ 24 അപകടങ്ങളിൽ 24 പേരും 2007ൽ 38 അപകടങ്ങളിൽ 42 ഉം 2008ൽ 49 ഉം 2009ൽ 57 ഉം പേരും 2010ൽ 53 അപകടങ്ങളിൽ 66 ഉം 2011ൽ 58 അപകടങ്ങളിൽ നിന്ന് 68 ഉം മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News