രഞ്ജിത്ത് സംവിധാനം ചെയ്ത ലീല റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും ഓണ്‍ലൈനില്‍ കാണാന്‍ അവസരം. വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് www.reelax.in എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു.
ഇന്ത്യയില്‍ സിനിമ റിലീസാകുന്ന അതേ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും നിങ്ങള്‍ക്കിത് കാണാം. വിതരണക്കാരുടെ നിയന്ത്രണമുളളത് കൊണ്ട് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലാണ് സിനിമ ഓണ്‍ലൈനായി കാണാന്‍ കഴിയുക. ഏപ്രില്‍ 22ന് റിലീസ് ചെയ്യുന്ന ലീല 24 മണിക്കൂര്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുമെന്നും, മലയാള സിനിമാ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ് ഇതെന്നും രഞ്ജിത്ത് ഫേസ്ബുക്കിലൂടെ പറഞ്ഞു.
‘ഓരോ രാജ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാകും. സിനിമ പോസ് ചെയ്തും കാണാന്‍ കഴിയും. ഒരു തവണ സിനിമ തുറന്ന് കിട്ടിയാല്‍ 24 മണിക്കൂര്‍ വരെ ഇത് ഓണ്‍ലൈനിലുണ്ടാകും. വൈബ് സൈറ്റില്‍ നിന്ന് ലോഗ് ഔട്ടാകരുത് എന്നു മാത്രം. ഏപ്രില്‍ 15 മുതല്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് ‘- രഞ്ജിത്ത് പറയുന്നു.
Posted by Ranjith Balakrishnan on Saturday, April 9, 2016
Posted by Ranjith Balakrishnan on Saturday, April 9, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here