‘പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകര്‍ക്കുന്നത്’; സഹായഹസ്തവുമായി മമ്മൂട്ടിയും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടിയും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പതഞ്ജലി ആയൂര്‍വേദ ഗ്രൂപ്പ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍: 9995424999, 9645655890.

‘കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകര്‍ക്കുന്നതാണ്. ജീവന്‍നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍, അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. ഞങ്ങളുടെ ജീവനക്കാര്‍ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. ‘ മമ്മൂട്ടി പറഞ്ഞു.

കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻനഷ്ടമായവർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ഞ…

Posted by Mammootty on Sunday, 10 April 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News