മൊസൂൾ: തങ്ങളെ ലൈംഗിക അടിമകളാക്കി ക്രൂരമായി പീഡിപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോടു പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് മൊസൂളിലെ ഒരുകൂട്ടം യസീദി സ്ത്രീകൾ. ഇതിനായി സ്വന്തമായി ഒരു സായുധസേനയെ ഉണ്ടാക്കിയിരിക്കുകയാണ് സ്ത്രീകൾ. ഒപ്പം മൊസൂളിനെ ഐഎസിൽ നിന്നും തിരിച്ചു പിടിക്കുമെന്നും കൂടെ പിടിക്കപ്പെട്ട മറ്റു സ്ത്രീകളെ ഐഎസിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് തിരികെ നാട്ടിലെത്തിക്കുമെന്നും ഈ സായുധ സ്ത്രീകൾ പറയുന്നു. അടുത്ത ദിവസങ്ങളിൽ യസീദികളുടെ ഈ സായുധ സേനയിൽ സ്ത്രീകളുടെ അംഗബലം കൂടി വരുകയാണ്.
ഖാതൂൻ ഖിദർ എന്ന സ്ത്രീയാണ് സായുധ സേനയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിനകം 500 സ്ത്രീകൾ സായുധസേനയിൽ അണിചേർന്നതായി ഖാതൂൻ പറയുന്നു. പേഷ്‌മെഗ്രയിൽ ഇതുവരെ അംഗങ്ങളായി പരിശീലനം ആരംഭിച്ച 500 പേർക്കു പുറമേ 123 പേർ ഇനിയും അംഗത്വമെടുത്ത് പരിശീലനത്തിനായി തയ്യാറെടുത്തു കഴിഞ്ഞതായും ഖാതൂൻ പറയുന്നു. സൂര്യപുത്രിമാരുടെ സംഘബലം എന്നാണ് സേന അറിയപ്പെടുന്നത്.
അടുത്തിടെ ഐഎസിൽ നിന്നും സിൻജാർ പിടിച്ചെടുക്കാനായി സൂര്യപുത്രിമാരുടെ സംഘവും സൈനികർക്കൊപ്പം ചേർന്ന് പോരാടിയിരുന്നു.
2014-ൽ ഐഎസ് മൗണ്ട് സിൻജാർ ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോൾ പിടികൂടി ലൈംഗിക അടിമകളാക്കിയ 2,000 ഓളം വരുന്ന സ്ത്രീകളാണ് ആയുധമെടുത്ത് പോരിനിറങ്ങിയിരിക്കുന്നത്. ഇവരെ ക്രൂരമായ ലൈംഗിക പീഡനത്തിനും ഭീകരർ ഇരയാക്കിയിരുന്നു. 3,500 പേരെ ഇത്തരത്തിൽ പിടികൂടിയതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. മൊസൂളിൽ സൈന്യം ഇതുവരെ യുദ്ധം ആരംഭിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here