തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനും മുസ്ലിങ്ങള്‍ക്കുമെതിരെ കള്ള പ്രചരണങ്ങളുമായി ഹിന്ദു ക്രാന്തി ആര്‍എസ്എസ്. കൊല്ലത്ത് നടന്നത് ബോംബ് സ്‌ഫോടനമാണെന്നും അതിന് പിന്നില്‍ സിപിഐഎമ്മുമാണെന്നാണ് ഹിന്ദു ക്രാന്തി ആര്‍എസ്എസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിക്കുന്നത്.
ദുരന്തവുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍:
‘സിപിഐഎം മുസ്ലിം തീവ്രവാദികള്‍ കൊല്ലം പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ നടന്ന വലിയ ബോംബ് സ്‌ഫോടനത്തില്‍ നൂറു കണക്കിന് പാവം ഹിന്ദു ഭക്തര്‍ കൊല്ലപ്പെട്ടു. 1000 പേര്‍ക്ക് പരുക്കേറ്റു.’
‘ഇത് വെടിക്കെട്ടു ദുരന്തമല്ല. ഇത് ഭീകരവാദികള്‍ നടത്തിയ വലിയ ബോംബ് സ്‌ഫോടനമാണ്. 1.5 കിലോമീറ്റര്‍ അകലെവരെ പ്രകമ്പനം അനുഭവപ്പെടുന്ന തരത്തിലുള്ള വലിയ സ്‌ഫോടനമാണ് നടന്നത്.’
‘കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ സി.പി.ഐ.എമ്മുകാരനായ മുസ്‌ലിം പടക്കനിര്‍മ്മാതാവ് അറസ്റ്റിലായിരുന്നു. അദ്ദേഹമാണ് സി.പി.ഐ.എം ഭീകരവാദികള്‍ക്ക് ബോംബ് എത്തിക്കുന്നത്.’
‘ഇത് ഗൂഢാലോചനയാണ്. സിപിഐഎം നിറഞ്ഞ കേരളത്തിലെ ദേവസ്വം ബോര്‍ഡാണ് ഇതിന് ഉത്തരവാദികള്‍. തീവ്രവാദ പശ്ചാത്തലമുള്ള അജ്ഞാതര്‍ക്ക് കരാര്‍ നല്‍കുകയാണ് ഇവര്‍ ചെയ്തത്.’
അതേസമയം, ട്വീറ്റുകള്‍ ചര്‍ച്ചയായതോടെ അല്‍പം മുമ്പ് വരെ സജീവമായിരുന്ന അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. മുതിര്‍ന്ന ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള പല പ്രമുഖരും ഈ അക്കൗണ്ടിനെ ടാഗ് ചെയ്ത് കൊണ്ട് മുന്‍പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 2013 നവംബര്‍ 18 മുതല്‍ നിലവിലുള്ള ഈ അക്കൗണ്ടിന് 2,195 ഫോളോവേഴ്‌സാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here