പരവൂര്‍ ദുരന്തം: വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി പങ്കജാക്ഷി; കമ്പമത്സരത്തെ വെടിക്കെട്ടാക്കി അധികാരികളെ കബളിപ്പിച്ചു; വീഡിയോ കാണാം

പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയ പങ്കജാക്ഷി. മുഖ്യമന്ത്രിയുടെ പേരു വരെ പരാമര്‍ശിച്ചാണ് പങ്കജാക്ഷിയുടെ ആരോപണം. കമ്പമത്സരമല്ല വെടിക്കെട്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ പീതാംബരക്കുറുപ്പാണ് ശ്രമിച്ചത്. കമ്പമത്സരം നടത്തുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നു കളക്ടര്‍തന്നോടു പറഞ്ഞിരുന്നു. മത്സരം നടത്തുന്നതിന് കളക്ടര്‍ അനുമതി നല്‍കിയിട്ടില്ല. ഇപ്പോള്‍ കമ്മിറ്റിക്കാരെല്ലാം ഒളിവിലാണ്.

വെടിക്കെട്ട് എന്നാണ് പറഞ്ഞിരുന്നത്. മത്സരക്കമ്പം എന്നു പറഞ്ഞിരുന്നില്ല. പിന്നീട് അച്ചടിച്ച നോട്ടീസില്‍ മാത്രമാണ് മത്സരക്കമ്പം എന്നു പറയുന്നതെന്നും പങ്കജാക്ഷി പറഞ്ഞു. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പ മത്സരം നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് പങ്കജാക്ഷി കളക്ടറെ സമീപിച്ചത്. ഇതേത്തുടർന്നു പങ്കജാക്ഷിയെ ഉത്സവക്കമ്മിറ്റിക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here