പരവൂര്‍ ദുരന്തം; അന്വേഷിക്കാന്‍ സിറ്റിംങ് ജഡ്ജിയെ നിയമിക്കണമെന്ന് വിഎസ്; തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങള്‍സൂക്ഷിക്കണമെന്ന് മോദി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരവും സഹായവും നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. നിയമങ്ങളും ചട്ടങ്ങളും നഗ്നമായി ലംഘിച്ച് നടത്തിയ വെടിക്കെട്ട് സംബന്ധിച്ച എല്ലാ കാര്യങ്ങളും പുറത്തു കൊണ്ട് വരാന്‍ സിറ്റിംങ് ജഡ്ജിയെ നിയമിക്കണം. കളക്ടര്‍ അനുമതി നിഷേധിച്ച പരിപാടി തടയാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും വിഎസ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരവൂര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തം നടന്നതിന്റെ വിശദാശങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മോദിയെ അറിയിച്ചു. പരവൂരില്‍ നിന്നും മോഡി നേരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു. തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും ഡിഎന്‍എ പരിശോധന നടത്തി അത് ആരുടേതാണെന്ന് മനസിലാക്കി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെപി നഡ്ഡ കൊല്ലത്ത് ക്യാമ്പ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അദ്ദേഹം മേല്‍നോട്ടം വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News