ഇരുപതുകാരിക്ക് ഭര്‍ത്താവിന്റെ സഹോദരന്റെ ലൈംഗിക പീഡനത്തിനു പുറമേ ബന്ധുക്കളുടെ മര്‍ദനവും; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു

ജബല്‍: ഇരുപതുവയസുകാരിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവിനെതിരേയും മര്‍ദിച്ചതിന് കുടുംബാംഗങ്ങള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ജബലിലാണ് സംഭവം. ഒരു വര്‍ഷം മുമ്പു വിവാഹിതയായ യുവതിയുടെ പരാതിയിലാണു നടപടി.

വിവാഹത്തിന് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് സിംഗപ്പൂരിലേക്കു പോയി. ഇതോടെ ഭര്‍ത്താവിന്റെ സഹോദരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നു പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഭര്‍തൃ വീട്ടിലേക്കു മടങ്ങിയെങ്കിലും ഭര്‍തൃസഹോദരന്‍ ലൈംഗിക പീഡനം തുടര്‍ന്നു. ഭര്‍ത്താവ് അതിനോടു പ്രതികരിച്ചില്ലെന്നും താന്‍ എതിര്‍ത്തപ്പോള്‍ ബന്ധുക്കള്‍ മര്‍ദനം പതിവാക്കുകയായിരുന്നെന്നുമാണു പരാതിയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News