പ്രിയപ്പെട്ട മാധ്യമങ്ങളേ, നിങ്ങള്‍ അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കൂ; പരവൂര്‍ ദുരന്തത്തില്‍ ശ്രീയ രമേഷ്

പരവൂര്‍ വെട്ടിക്കെട്ട് ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ രീതിക്കെതിരെ നടി ശ്രീയ രമേഷ്.

രാവിലെ എഴുന്നേറ്റത് ആ ദുരന്ത വാര്‍ത്ത കേട്ടു കൊണ്ടാണ്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരിക്കേറ്റ മനുഷ്യരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നു. മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ കവറുകളിലും ചാക്കിലുമാക്കി ഒരു വാഹനത്തില്‍ അട്ടിയിട്ടിരിക്കുന്ന ദൃശ്യം പകര്‍ന്ന നെടുക്കം ഇനിയും മാറിയിട്ടില്ല. ആശുപത്രികളില്‍ശരീരാവശിഷ്ടങ്ങളില്‍ നിന്നും ഉറ്റവരെ തിരിച്ചറിയേണ്ടിവരുന്നവരുടെ അവസ്ഥ ചിന്തിക്കുവാന്‍ പോലും ആകുന്നില്ല. ഒരു ഒറ്റ സ്‌ഫോടനത്തില്‍ എല്ലാം തകര്‍ന്നത് നിമിഷനേരം കൊണ്ടാണ്. ഇനിയിപ്പോള്‍ അന്വേഷണങ്ങളും ആരോപണങ്ങളുമൊക്കെയായി ഏതാനും ദിവസം അധികാരികളും രാഷ്ടീയക്കാരും മാധ്യമങ്ങളും നടക്കുമായിരിക്കും. അപ്പോളും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും തിരിച്ചു കിട്ടില്ല. എന്തിനായിരുന്നു ഈ ദുരന്തത്തെ വിളിച്ചു വരുത്തിയത്? പരസ്പര മത്സരത്തിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത് ഒരു നാടും നിരവധി തലമുറകളുമാണ്.’
അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് പറഞ്ഞ് രക്ഷപ്പെടുവാന്‍ അധികാരികള്‍ക്ക് ആകുമോ? സഫോടനത്തെ തുടര്‍ന്ന് ഒരു പോലീസുകാരനും കൊല്ലപ്പെട്ടു എന്ന് പറയുന്നതില്‍ നിന്നും അധികാരികള്‍ സംഭവം അറിഞ്ഞിരുന്നില്ല എന്ന് പറയുവാന്‍ ആകില്ല. എന്തുകൊണ്ട് ഉത്തരവ് ലംഘിച്ചുകൊണ്ട് ഇക്കാര്യം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല? നിയമ ലംഘനം നടക്കുന്നു എങ്കില്‍ തടയുന്നില്ല. അനധികൃതമായി സൂക്ഷിച്ച വെടിക്കോപ്പുകള്‍ പിടിച്ചെടുത്തില്ല? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള സമയവും സന്ദര്‍ഭവും അല്ല എന്നറിയാം എങ്കിലും ചോദിച്ചു പോകുകയാണ്.’
ദുരന്ത ഭൂമിയിലെ മനുഷ്യ മനസാക്ഷിയെ തകര്‍ക്കുന്ന ആ ദൃശ്യങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിച്ച് മാധ്യമങ്ങള്‍ എത്രക്രൂരമായാണ് ഈ സന്ദര്‍ഭത്തില്‍ പെരുമാറുന്നത്? ദയവായി അത് നിര്‍ത്തൂ. പൊള്ളലേറ്റു പിടയുന്നവരുടെ കരച്ചിലും അതു പോലെ ഉറ്റവരുടെ ചേതനയറ്റ ശരീരത്തെ കണ്ട് താങ്ങാനാകാതെ ആശുപത്രികളിലും വീടുകളിലും നിന്നും അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും സഹോദരിമാരുടേയും കരച്ചിലുകളും എങ്കിലും മാധ്യമങ്ങള്‍ കാണിക്കാതിക്കുക. പ്രിയപ്പെട്ട മാധ്യമങ്ങളേ നിങ്ങള്‍ അല്പമെങ്കിലും മനുഷ്യത്വം കാണിക്കൂ എന്ന് അപേക്ഷിക്കുകയാണ്. ദുരന്തത്തിനിരയായവരുടെ കണ്ണീരില്‍ ഞാനും പങ്കു ചേരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

Urgent requirement of all group of blood in Medical College ?#?PuttingalTempleFire? Please help Helpline numbers 0474 2512344, 9497960778, 9497930869

രാവിലെ എഴുന്നേറ്റത് ആ ദുരന്ത വാര്‍ത്ത കേട്ടു കൊണ്ടാണ്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരിക്കേറ്റ മനു…

Posted by Sreeya Remesh on Sunday, April 10, 2016

Free medicine for the Kollam burn victims | പൊള്ളലേറ്റ എല്ലാവർക്കും മരുന്ന് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Posted by Sreeya Remesh on Sunday, April 10, 2016

Blood donations needed urgently on Tvm med college.Injured peolpe in Kollam Firework explosion are admitted…

Posted by Sreeya Remesh on Sunday, April 10, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here