ഹൈദരാബാദ്: ക്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം നിലത്ത് വീണ് തകര്‍ന്നു. ബെഗുംപെറ്റ് എയര്‍പോര്‍ട്ടിന് സമീപം രാവിലെ 7.15ഓടെയാണ് സംഭവം. ക്രെയിന് ബാലന്‍സ് നഷ്ടമായതോടെയാണ് വിമാനം മതിലില്‍ വീണ് തകര്‍ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എയര്‍പോട്ടിന് സമീപത്തെ ക്ലബിന്റെ ചുറ്റുമതിലിലേക്കാണ് 200 ടണ്‍ ഭാരമുള്ള ക്രെയിന്‍ വീണത്. പ്രവര്‍ത്തനക്ഷമമല്ലാത്ത എയര്‍ ഇന്ത്യ എ320 വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ അക്കാദമിയിലേക്ക് മാറ്റുമ്പോഴായിരുന്നു സംഭവം. 70 ടണ്‍ ഭാരമാണ് വിമാനത്തിനുള്ളത്.
WATCH: Crane carrying an old defunct Air India aircraft crashes near Begumpet Airport in Hyderabad. No casualties.https://t.co/VuOlEnyox2
— ANI (@ANI_news) April 10, 2016

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here