വെടിക്കെട്ടു കാണാന്‍ ഞാന്‍ ആദ്യം ഇരുന്ന സ്ഥലം ശ്മശാനഭൂമിയായി; കൂട്ടുകാരന്‍ വീടിന്റെ ടെറസിലേക്കു വിളിച്ചതുകൊണ്ട് കിട്ടിയത് പുനര്‍ജന്മം; പരവൂര്‍ ദുരന്തത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍

പരവൂര്‍: പരവൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കൂട്ടുകാരോടൊപ്പം വെടിക്കെട്ടു കാണാന്‍ ഇരിക്കാറുള്ള സ്ഥലത്താണ് ഇന്നലെ ദുരന്തമുണ്ടായതെന്നും സുഹൃത്ത് വിളിച്ചു വീട്ടിലെ ടെറസിലേക്കു കൊണ്ടുപോയതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വെട്ടിക്കെട്ടപകടത്തിനു സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍. പരവൂര്‍ സ്വദേശിയായ എസ് ലല്ലുവാണ് ജീവന്‍ തിരിച്ചുകിട്ടിയ നിമിഷങ്ങള്‍ ഓര്‍ത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതു ശരിക്കു രണ്ടാം ജന്മമാണെന്നും ലല്ലു പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

താങ്ങാനാവുന്നതല്ല ഈ ദുരന്തം…. ഇത്രയും വലിയൊരു ദുരന്തം ഞങ്ങള്‍ അര്‍ഹിച്ചി രൂന്നില്ല.,… ശരിക്കും രണ്ടാം ജന്മം… എല്ലാ വര്‍ഷവും വെടിക്കെട്ട് കാണാനിരിക്കുന്ന സ്ഥലത്താണ് ഇന്നലെയും സുഹൃത്തുക്കളുമൊത്ത് ഇരുന്നത്… അവിടെ ഇരിക്കാന്‍ സമ്മതിയ്ക്കാതെ നിര്‍ബന്ധിച്ച് വീടിന്റെ ടെറസില്‍ കുടിയിരുത്തിയ വേണു ചേട്ടന്‍ ഞങ്ങള്‍ക്ക് തന്നത് രണ്ടാം ജന്മം … ആദ്യ മിരുന്നയിടത്ത് അപകട ശേഷം കാണാന്‍ കഴിഞ്ഞത് മൃതദേഹങ്ങളും മാരകമായി പരിക്കേറ്റവരെയും മാത്രം…. നൂറിലേറേ ജീവനുകള്‍ പൊലിഞ്ഞ ഞങ്ങളുടെ മണ്ണ്…. ഭയാനകമായ ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ വേദന…. മറക്കാനാകാത്ത മണിക്കൂറുകള്‍

താങ്ങാനാവുന്നതല്ല ഈ ദുരന്തം…. ഇത്രയും വലിയൊരു ദുരന്തം ഞങ്ങൾ അർഹിച്ചി രൂന്നില്ല.,… ശരിക്കും രണ്ടാം ജന്മം… എല്ലാ വർഷ…

Posted by Lallu Sasidharan Pillai on Sunday, April 10, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News