പരവൂര്‍ വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് യൂസഫലിയും രവിപിള്ളയും ഒരുലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായഹസ്തവുമായി വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ളയും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യൂസഫലി പ്രഖ്യാപിച്ചു. രവിപിള്ള ഒരുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 25,000 രൂപയും പ്രഖ്യാപിച്ചു.

അപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനത്തില്‍ നിന്നും മരുന്നുകള്‍ എത്തിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് മമ്മൂട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News