മോദിയും രാഹുല്‍ ഗാന്ധിയും പരവൂര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു; ചികിത്സാ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജെ.പി നദ്ദ കൊല്ലത്ത് തങ്ങും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വെടിക്കെട്ടപകടമുണ്ടായ പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. കൊല്ലം ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം മോദി, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്നനവരെയും സന്ദര്‍ശിച്ചു.

ദുരന്തം നടന്നതിന്റെ വിശദാശങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മോദിയെ അറിയിച്ചു. പരവൂരില്‍ നിന്നും മോഡി നേരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു. തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും ഡിഎന്‍എ പരിശോധന നടത്തി അത് ആരുടേതാണെന്ന് മനസിലാക്കി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എയിംസ്, ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള 15 ഡോക്ടര്‍മാരും പ്രധാനമന്ത്രിക്കൊപ്പം ജില്ലാ ആശുപത്രിയില്‍ എത്തി. ജെ.പി നഡ്ഡ കൊല്ലം ജില്ലാ ആശുപത്രിയില്‍ ക്യാമ്പു ചെയ്ത് പരുക്കേറ്റവരുടെ ചികിത്സാ കാര്യങ്ങള്‍ ഏകോപിപ്പിക്കും. തിരുവനന്തപുരത്തെത്തിയ മോദിയെ ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധിക്കൊപ്പം എ.കെ ആന്റണി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News