‘പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമ’; അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രക്തം ആവശ്യപ്പെട്ട് സിനിമാ ലോകവും

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിവിധ ഗ്രൂപ്പില്‍പ്പെട്ട രക്തം ഇനിയും ആവശ്യമുണ്ട്. നിരവധി സന്നദ്ധസംഘടനകളും രാഷ്ട്രീയ-യുവജന സംഘടനകളുമായി സഹായഹസ്തവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടിണ്ട്. രക്തദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സന്മസുള്ളവര്‍ രക്തം നല്‍കണമെന്ന് താരങ്ങള്‍ ഫേസ്ബുക്ക് വഴി ആവശ്യപ്പെടുന്നു.

‘കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകര്‍ക്കുന്നതാണ്. ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍, അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. ഞങ്ങളുടെ ജീവനക്കാര്‍ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.’ മമ്മൂട്ടി പറയുന്നു.

കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻനഷ്ടമായവർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ഞ…

Posted by Mammootty on Sunday, April 10, 2016

Those who can Donate Blood Please Help, there is an urgent need for all blood groups for the Kollam Puttungal Temple…

Posted by Mohanlal on Sunday, April 10, 2016

Deeply Saddened to hear about the firework explosion at Puttungal temple, Kollam. My heartfelt Condolences to the loved…

Posted by Mohanlal on Saturday, April 9, 2016

“രക്തം ആവശ്യമുണ്ട് “വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തിരമായി Blood ആവശ്യമുണ്ട്. Blood ദാനം ചെയ്യുവാൻ താൽപര്യം…

Posted by Nivin Pauly on Saturday, April 9, 2016

0474 2512344, 9497960778, 9497930869Helpline numbers for information regarding the Kollam Puttingal temple tragedy.

Posted by Prithviraj Sukumaran on Saturday, April 9, 2016

“രക്തം ആവശ്യമുണ്ട് “വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തിരമായി Blood ആവശ്യമുണ്ട്. Blood ദാനം ചെയ്യുവാൻ താൽപര്യം…

Posted by Indrajith Sukumaran on Sunday, April 10, 2016

#KollamDisaster Helpline numbers – 0474 2512344, 9497960778, 9497930869

Posted by Aashiq Abu on Saturday, April 9, 2016

“രക്തം ആവശ്യമുണ്ട് “വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തിരമായി Blood ആവശ്യമുണ്ട്. Blood ദാനം ചെയ്യുവാൻ താൽപര്യം…

Posted by Poornima Indrajith on Saturday, April 9, 2016

അതി ദാരുണമായ ദുരന്തമാണ് കൊല്ലത്ത് സംഭവിച്ചത്. നൂറു കണക്കിന് പേരാണ് അപകടത്തിൽ പെട്ടത്. ഒരുപാടു വിലപ്പെട്ട ജീവനുകളാണ് നഷ്ട…

Posted by Manju Warrier on Sunday, April 10, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News