പ്രിയദര്‍ശിനി ചാറ്റര്‍ജി മിസ് ഇന്ത്യ; പ്രഖ്യാപിച്ചത് ഷാരൂഖ് ഖാന്‍; ശ്രുതി കൃഷ്ണ രണ്ടാം സ്ഥാനത്ത്

മുംബൈ: ദില്ലി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജിയെ മിസ് ഇന്ത്യയായി തെരഞ്ഞെടുത്തു. കിരീട നേട്ടത്തോടെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള യോഗ്യതയും പ്രിയദര്‍ശിനി സ്വന്തമാക്കി. ബംഗളൂരു സ്വദേശിനി ശ്രുതി കൃഷ്ണയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ലക്‌നോ സ്വദേശിനി പങ്കുരി ഗിദ്വാനി മൂന്നാം സ്ഥാനത്തെത്തി.

ശനിയാഴ്ച യാശ് രാജ് സ്റ്റുഡിയോസ് മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാനും ഷാഹിദ്കപൂറും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ മിസ് ഇന്ത്യ അതിഥി ആര്യ പ്രിയദര്‍ശിനിയെ കിരീടം അണിയിച്ചു. നവ്പ്രീത് കൗറും റോഷ്മിതാ ഹരിമൂര്‍ത്തിയും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.

ഏപ്രില്‍ 18ന് പുറത്തിറക്കാനിരിക്കുന്ന ഫാന്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഷാരൂഖ് എത്തിയത്.

Meet the winners of fbb – fashion at Big Bazaar Femina Miss India 2016…Pankhuri Gidwani, Priydarshini Chatterjee and Sushruthi Krishna.

Posted by Femina Miss India on Saturday, April 9, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News