ഡെയര്‍ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ജയം ഉത്തപ്പയുടെയും ഗംഭീറിന്റെയും വെടിക്കെട്ട് ബാറ്റിംഗില്‍

കൊല്‍ക്കത്ത: ദില്ലി ഡെയര്‍ഡെവിള്‍സിനെ ഒമ്പതുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒമ്പതാം സീസണില്‍ തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റ്‌ചെയ്ത ഡെയര്‍ഡെവിള്‍സിനെ കൊല്‍ക്കത്ത 98 റണ്ണിന് പുറത്താക്കി. 14.1 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നൈറ്റ്‌റൈഡേഴ്‌സ് ലക്ഷ്യം മറികടന്നു. സ്‌കോര്‍- ദില്ലി ഡെയര്‍ഡെവിള്‍സ്: 98 (17.4). കൊല്‍ക്കത്ത വിക്കറ്റ് നഷ്ടമാകാതെ 99 (14.1).

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ദില്ലിക്കുവേണ്ടി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (10 പന്തില്‍ 17) മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാംവിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം (11 പന്തില്‍ 9) 2.2 ഓവറില്‍ 27 റണ്‍ ചേര്‍ത്തു ഡി കോക്ക്. എന്നാല്‍ ആന്ദ്രെ റസ്സലും മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്ഗും ചേര്‍ന്ന് ഡെയര്‍ഡെവിള്‍സിന്റെ ബാറ്റ്‌സ്മാന്‍മാരെ ഓരോരുത്തരായി തിരിച്ചയച്ചു. ഇരുവരും മൂന്ന് വീതം വിക്കറ്റെടുത്തു. ജോണ്‍ ഹേസ്റ്റിങ്‌സും പിയുഷ് ചൌളയും രണ്ടുവീതം വിക്കറ്റെടുത്ത് ഡെയര്‍ഡെവിള്‍സിന്റെ പതനം പൂര്‍ത്തിയാക്കി. സഞ്ജു സാംസണ്‍ (13 പന്തില്‍ 15), പവന്‍ നേഗി (19 പന്തില്‍ 11), ക്രിസ് മോറിസ് (9 പന്തില്‍ 11) എന്നിവര്‍ മാത്രമാണ് രണ്ടക്കംകണ്ടത്.

മറുപടിക്കിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് റോബിന്‍ ഉത്തപ്പയുടെയും (33 പന്തില്‍ 35) ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും (41 പന്തില്‍ 38) ഇന്നിംഗ്്‌സിന്റെ ബലത്തിലാണ് ജയം പിടിച്ചെടുത്തത്. മനീഷ് പാണ്ഡെ 12 പന്തില്‍ 15 റണ്ണെടുത്ത് പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News