ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ വെല്ലാന്‍ എമ്മാര്‍ ഗ്രൂപ്പിന്റെ ‘ടവര്‍’; പദ്ധതി നൂറു കോടി ഡോളറിന്റേത്

ഉയരത്തിന്റെ കാര്യത്തില്‍ ബുര്‍ജ് ഖലീഫയെ വെല്ലാന്‍ ദുബൈയില്‍ പുതിയ കെട്ടിടം വരുന്നു. ദുബായി ക്രീക്ക് ഹാര്‍ബറില്‍ ‘ടവര്‍’ എന്ന് പേരിട്ട പുതിയ കെട്ടിടം എമ്മാര്‍ ഗ്രൂപ്പാണ് നിര്‍മ്മിക്കുന്നത്. 2020ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയ്ക്ക് മുന്‍പായി പുതിയ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

dubai-building-2

ഏകദേശം നൂറു കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണിത്. കെട്ടിടത്തോട് അനുബന്ധിച്ചുള്ള വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനം രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെറും രണ്ട് കിലോ മീറ്റര്‍ ദൂരത്തിലാണ് ടവര്‍. ലില്ലിപ്പൂവിന്റെ ആകൃതിയിലാണ് പുതിയ ടവറിന്റെ രൂപകല്‍പ്പന.

ദുബായിയുടെ പാരമ്പര്യവും ചരിത്രവും കാത്തുസൂക്ഷിച്ച് കൊണ്ടും അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങളും പാലിച്ചായിരിക്കും കെട്ടിട നിര്‍മ്മാണമെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലാബ്ബാര്‍ അറിയിച്ചു. കെട്ടിടത്തില്‍ 22 ഹോട്ടലുകളും 4,400 റൂമുകളും ഉണ്ടാകുമെന്നും എമ്മാര്‍ ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയടെ ഉയരം. എന്നാല്‍ ക്രിക്കില്‍ നിര്‍മ്മിക്കുന്ന ടവറിന്റെ ഉയരം എത്രയായിരിക്കുമെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News