രാത്രി ഉറക്കക്കുറവുണ്ടോ? എങ്കിൽ സ്വഭാവദൂഷ്യങ്ങളിലേക്കു സഞ്ചരിക്കുകയാണെന്നു പഠനം; കൗമാരത്തിലെ അമിത ഉറക്കം വിഷാദത്തിലുമെത്തും

രാത്രി ഉറക്കം കുറയുന്നതു പുതിയ തലമുറയുടെ സ്വഭാവമാണ്. ഇത്തരക്കാർ കരുതിയിരിക്കുക, നിങ്ങൾ അതി ഗുരുതരമായ പ്രത്യാഘാതങ്ങളായ സ്വഭാവ ദൂഷ്യങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുണ്ടെന്നു പുതിയ പഠനം. കൗമാരത്തിലും മുപ്പതുകളിലും ഉറക്കം കുറയുന്നത് കടുത്ത സ്വഭാവ വൈകല്യങ്ങളാണ് യൗവനത്തിന്റെ മധ്യത്തോടെ സൃഷ്ടിക്കുകയെന്നാണു പഠനം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഉറക്കം കൂടുന്നതും നല്ലതല്ല. പത്തുമണിക്കൂറിലേറെ ഉറങ്ങുന്നവർക്ക് യൗവനത്തിൽ വിഷാദമുണ്ടായേക്കാമെന്നാണു പഠനം ചൂണ്ടിക്കാട്ടുന്നത്.

അമ്പതിനായിരത്തിലധികം വിദ്യാർഥികളിലാണു പഠനം നടത്തിയത്. ഏഴുമണിക്കൂറിൽ കുറവ് ഉറങ്ങുന്ന കൗമാരക്കാർ യൗവനത്തിലെത്തുന്നതോടെ മദ്യാസക്തിയുള്ളവരായി മാറാനുള്ള സാധ്യതയേറെയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മദ്യപാനത്തിനു പുറമേ, മദ്യപിച്ചു വാഹനമോടിക്കുക, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കുക തുടങ്ങിയ കാര്യങ്ങളിലും ഇവർക്കു താൽപര്യമുണ്ടാകും.

രാത്രി വൈകിയുള്ള കംപ്യൂട്ടർ ഉപയോഗം, ടി വി കണ്ടിരിക്കൽ, മൊബൈലിലോ കംപ്യൂട്ടറിലോ ഗെയിം കളിക്കൽ എന്നിവയാണ് ഗുരുതരമായ ഉറക്കക്കുറവിലേക്കു നയിക്കുന്ന കാര്യങ്ങൾ. തലച്ചോറിന്റെ പ്രവർത്തനം മന്ദതയിലാകാനും ഇതു കാരണമാകും. കാപ്പി കൂടുതൽ കുടിക്കുന്നതും ഉറക്കക്കുറവിനു കാരണമാണ്. പലരെയും ഉറക്കത്തിൽനിന്ന് അകറ്റുന്നത് തൊഴിൽ, പഠന സമ്മർദങ്ങളാണെന്നും പഠനത്തിൽ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News