ദുബായില്‍ വാഹനം ഓടിക്കുമ്പോള്‍ തിന്നുകയോ കുടിക്കുകയോ ലിപ്സ്റ്റിക് ഇടുകയോ സെല്‍ഫി എടുക്കുകയോ ചെയ്യരുത്; ലംഘിച്ചാല്‍ ഇനി ആയിരം ദിര്‍ഹം പിഴ, വാഹനം പിടിച്ചെടുക്കും

നിരത്തുകളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ദുബായ് പൊലീസ്. വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് മുതല്‍ ലിപ്സ്റ്റിക് ഇടുന്നത് വരെ ശിക്ഷാര്‍ഹമാക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് പൊലീസിന്റെ ശുപാര്‍ശ. യുഎഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിനാണ് ദുബായ് പൊലീസ് ഇക്കാര്യം സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് യുഎഇ പൊലീസിന്റെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പിച്ചത്.

വാഹനം ഓടിക്കുമ്പോള്‍ ലിപ്സ്റ്റിക് ഇടുന്നതും ഷീഷ വലിക്കുന്നതും വെള്ളം കുടിക്കുന്നതും ശിക്ഷാര്‍ഹമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഡ്രൈവര്‍മാരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലും പതിയാന്‍ പാടില്ലെന്ന ലക്ഷ്യത്തോട് ആണ് ദുബായ് പൊലീസിന്റെ നിര്‍ദേശങ്ങള്‍. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ആയിരം ദിര്‍ഹം പിഴ ഈടാക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നു. വാഹനം ഓടിക്കുമ്പോള്‍ ടിവി കാണുക, മുടിചീവുക, പുസ്തകം വായിക്കുക, സെല്‍ഫി എടുക്കുക, ഷീഷ വലിക്കുക തുടങ്ങിയവയും ട്രാഫിക് നിയമലംഘനമായി പരിഗണിക്കണമെന്നും മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സാഫിന്‍ ശുപാര്‍ശയില്‍ പറയുന്നു.

പിഴയ്ക്ക് പുറമെ 12 ബ്ലാക്ക് ബ്ലാക് പോയിന്റും നല്‍കണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ല ഒരു മാസത്തേക്ക് വണ്ടി പിടിച്ചെടുക്കാനും ദുബായ് പൊലീസിന് അധികാരമുണ്ടാകും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നേരത്തെ ദുബായ് പൊലീസ് നിരോധിച്ചിരുന്നു. 200 ദിര്‍ഹമാണ് പിഴ മൊബൈല്‍ ഉപയോഗിച്ചാല്‍ ഈടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News