വെടിക്കെട്ട് ദുരന്തത്തിന്റെ സമ്പൂര്‍ണ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്; ചിത്രീകരിച്ചത് ദേവസ്വം ബോര്‍ഡിന്റെ സമീപത്ത് വച്ച്; വീഡിയോ കാണാം

110 പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ സമ്പൂര്‍ണ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. ഒരു മിനിറ്റും 16 സെക്കന്റും ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സമീപത്ത് വച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. മത്സര കമ്പക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്ക് വീഴുകയായിരുന്നു. കമ്പപ്പുര പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഫലമായി പ്രദേശത്തിന്റെ ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ വരെ പ്രകമ്പനം ഉണ്ടായി. അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ടാണ് ദുരന്തമുണ്ടാക്കിയത്. അപകടത്തില്‍ 110 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരുക്കേറ്റനിലയില്‍ 400 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel