പരവൂര്‍ ദുരന്തം; മാര്‍പാപ്പയും വ്‌ലാദിമിര്‍ പുടിനും വില്യം രാജകുമാരനും അനുശോചനമറിയിച്ചു; പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന പ്രാര്‍ത്ഥനാശംസകളും വത്തിക്കാന്‍ സെക്രട്ടറി കാര്‍ഡിനല്‍ പിയറ്റ്രോ പരോളിന്‍ വഴി അദ്ദേഹം അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അനുശോചനമറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിളിച്ചാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചനമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ഷെരീഫ് അനുശോചനം രേഖപ്പെടുത്തിയത്. പാകിസ്ഥാന്‍ സര്‍ക്കാരും പാക് ജനതയും അപകടവുമായി ബന്ധപ്പെട്ടുണ്ടായ വിലപ്പെട്ട മനുഷ്യ ജീവനുകളുടെ നഷ്ടത്തില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഷെരീഫ് പറഞ്ഞത്.

വെടിക്കെട്ട് ദുരന്തത്തില്‍ ബ്രിട്ടനിലെ വില്യം രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ സന്ദര്‍ശിക്കുന്ന വില്യം മുംബൈയിലെ ഒരു ചടങ്ങില്‍ വച്ചാണ് അനുശോചനം അറിയിച്ചത്. കെയ്റ്റ് രാജകുമാരിയും ഷാരൂഖ് ഖാനും ഐശ്വര്യ റായിയും വില്യമിനൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News