പരവൂര്‍ ദുരന്തം; ക്ഷേത്ര ഭരണസമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 20 പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്; ക്ഷേത്രഭാരവാഹികള്‍ ഒളിവില്‍

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണസമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് 15 ക്ഷേത്രഭാരവാഹികള്‍ ഒളിവിലാണ്.

അതേസമയം, വെടിക്കെട്ട് ദുരന്തത്തില്‍ മരണസംഖ്യ 108 ആയി. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ആരേയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനാകില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയില്‍ വീണാണ് സ്‌ഫോടനമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News