പരവൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്ന് യെച്ചൂരി; സിറ്റിംഗ് ജഡ്ജിയെക്കുറിച്ച് അന്വേഷിപ്പിക്കണം; സര്‍ക്കാര്‍ നല്‍കിയ ധനസഹായം കുറവ്

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തം ദുഖകരമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. അനുമതി നിഷേധിക്കപ്പെട്ടിട്ടും വെടിക്കെട്ട് നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍്ക്കാര്‍ ജോലി നല്‍കണം. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും നല്‍കിയ ധനസഹായം കുറവാണ്. സംഭവത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സംഭവം സിറ്റിംഗ് ജഡ്ജിയെക്കുറിച്ച് അന്വേഷിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News