പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് അനുമതി നേടിക്കൊടുത്തത് പീതാംബരക്കുറുപ്പ്; ക്ഷേത്രം ഭാരവാഹികള്‍ നന്ദി അറിയിക്കുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: പരവൂരില്‍ വന്‍ദുരന്തം വിതച്ച വെടിക്കെട്ട് അപകടത്തിന് അനുമതി ലഭിക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പിന് ക്ഷേത്രം ഭാരവാഹികള്‍ നന്ദി അറിയിക്കുന്ന മൈക്ക് അനൗണ്‍സ്‌മെന്റിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്. വെടിക്കെട്ട് നടക്കുന്നതിനിടെ സംഘാടകര്‍ പീതാംബരക്കുറുപ്പിന്റെ പേര് വിളിച്ചു പറഞ്ഞ് നന്ദി പറയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ‘ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും മുന്‍എംപിയുമായ പീതാംബരക്കുറുപ്പിന് ഞങ്ങള്‍ നന്ദി പറയുന്നു’ എന്ന് വിളിച്ചുപറഞ്ഞാണ് സംഘാടകള്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നത്.

അനൗണ്‍സ്‌മെന്റില്‍ പറയുന്നത് ഇങ്ങനെ:
‘എല്ലാരും മാറിക്കോ…എല്ലാരും മാറിക്കോ….അതിനു മുന്‍പ് ഒരു കാര്യം. ഈ വെടിക്കെട്ട് നടത്താന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും കൊല്ലത്തിന്റെ മുന്‍ എംപിയുമായ ശ്രീ പീതാംബരക്കുറിപ്പിന് പുറ്റിങ്ങല്‍ ദേവസ്വത്തിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്….’

കളക്ടര്‍ നിഷേധിച്ച മത്സരകമ്പം നടത്താന്‍ പ്രത്യേക അനുമതി വാങ്ങികൊടുത്തതിനാണ് ഭാരവാഹികള്‍ നന്ദി പറയുന്നത്. കമ്പമത്സരമല്ല വെടിക്കെട്ടാണെന്ന് വരുത്തി തീര്‍ക്കാനാണ് പീതാംബരകുറുപ്പ് ശ്രമിച്ചത്. വെടിക്കെട്ട് എന്നാണ് പറഞ്ഞിരുന്നത്. മത്സരക്കമ്പം എന്നു പറഞ്ഞിരുന്നില്ല. പിന്നീട് അച്ചടിച്ച നോട്ടീസില്‍ മാത്രമാണ് മത്സരക്കമ്പം എന്നു പറയുന്നതെന്നും നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News