മദ്യപിക്കുന്നു, ചുംബിക്കുന്നു, പ്രണയിക്കുന്നു; ഒളിഞ്ഞു നോട്ടക്കാരില്ലാതെ സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുടെ ആഘോഷം; സ്ത്രീകളുടെ ഏറ്റവും വലിയ ആഘോഷത്തിന്റെ വീഡിയോകള്‍ കാണാം

Dinah-Pool-Party


കാലിഫോര്‍ണിയ:
ദിനാ തടാക ഉത്സവത്തിന്റെ ഭാഗമായി യുഎസില്‍ സ്വവര്‍ഗാനുരാഗികളായ രണ്ടായിരത്തോളം സ്ത്രീകള്‍ ഒത്തുകൂടി. കാലിഫോര്‍ണിയയിലാണ് ദിനാ തടാക ഉത്സവം നടക്കുന്നത്. അഞ്ച് ദിവസമാണ് ഈ ഒത്തുചേരല്‍ ആഘോഷം നടക്കുന്നത്.

പാട്ടും നൃത്തവും ഉള്‍പ്പെടുന്ന ആഘോഷപരിപാടികളാണ് ഇവിടെ അഞ്ചുദിവസവും നടക്കുന്നത്. ഇവിടെ വച്ച് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അവര്‍ക്ക് ധാരാളം ചെലവഴിക്കാം. ലൈംഗികതയും ലഹരിയും ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങള്‍ക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട്.

1972ലെ ഗോള്‍ഫ് പാര്‍ട്ടികളിലൂടെയാണ് ദിനാ ആഘോഷം തുടങ്ങിയത്. സ്ത്രീകളുടെ ഏറ്റവും വലിയ ആഘോഷമെന്ന നിലയിലും ഇത് തുടരുന്നു. ഇവിടെ സ്ത്രീകള്‍ ചുംബിക്കുകയും മദ്യപിക്കുകയും ലഹരി നുരയുകയും എല്ലാം ചെയ്യുന്നു. ഹോട്ടല്‍ ജീവനക്കാരോ സ്ത്രീകള്‍ക്കൊപ്പം എത്തിയവരോ ആയ ഏതാനും പുരുഷന്‍മാര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശമുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here