പൂച്ചകളെ വളര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണോ? പേടിക്കണം, മാനസിക രോഗം വരാന്‍ സാധ്യതയെന്നു പഠനം

പൂച്ചകളോട് അതീവ ഇഷ്ടമുള്ളയാളാണോ നിങ്ങള്‍, വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നയാളാണോ… എങ്കില്‍ ഒന്നു കരുതിയിരിക്കാന്‍ പറയുകയാണ് ശാസ്ത്രലോകം. ദേഷ്യം, ബൈപോളാര്‍ ഡിസോഡര്‍, ഷിസോഫ്രീനിയ തുടങ്ങിയ മനസിനെ ബാധിക്കുന്ന രോഗങ്ങള്‍ വരാന്‍ പൂച്ചകളുമായുള്ള സഹവാസം വഴിയൊരുക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റോബര്‍ട്ട് എച്ച് യോല്‍ക്കന്‍, സ്റ്റാന്‍ലി മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇ ഫുള്ളെര്‍ ടൊറേ എന്നിവരാണ് പഠനം നടത്തിയത്. പൂച്ചയുടെ വിസര്‍ജ്യത്തിലുള്ള ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന പരാദം അണുബാധ ഷിസോഫ്രീനിയക്കു കാരണമാകുമെന്നാണ് കണ്ടെത്തല്‍.

വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത്തരത്തിലുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ പഠനങ്ങള്‍ തുടങ്ങിയിരുന്നു. കുട്ടിക്കാലത്ത് പൂച്ചകളെ പരിപാലിച്ചിരുന്നവര്‍ക്ക് ഷിസോഫ്രീനിയ വരാന്‍ സാധ്യതയുണ്ടെന്നാണ് പഠന കൂടുതല്‍ വ്യക്തത നല്‍കുന്നത്. ടി ഗോണ്ടി എന്ന പരാദം മൂലം ശരീരത്തിലുണ്ടാകുന്ന ടോക്‌സോപ്ലാസ്‌മോസിസ് എന്ന അവസ്ഥ ഭാവിയില്‍ മാനസിക രോഗമായി വികസിക്കുകയാണു ചെയ്യുക.

ഷിസോഫ്രീനിയ ബാധിച്ചു ചികിത്സയ്‌ക്കെത്തിയവരുടെ ഭൂതകാലം പരിശോധിച്ചപ്പോഴാണ് പൂച്ചകളുമായുള്ള ബന്ധം വ്യക്തമായത്. ഗര്‍ഭിണികള്‍ പൂച്ചകളുമായി അടുത്തിടപഴകുന്നത് ജനിക്കുന്ന കുട്ടിക്കു വളരുമ്പോള്‍ മാനസികാസ്വാസ്ഥ്യത്തിനു വഴിവയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News