പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യം പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമം

സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോവുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചു ബലാത്സംഗം ചെയ്തു. ദില്ലിയില്‍ മാര്‍ച്ച് 31നായിരുന്നു സംഭവം. പേടികൊണ്ട് സംഭവം ആരോടും പറയാതിരുന്ന പെണ്‍കുട്ടി, തന്നെ വീഡിയോ ദൃശ്യങ്ങള്‍കാട്ടി വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് പുറത്തു പറഞ്ഞത്.

വടക്കുകിഴക്കന്‍ ദില്ലിയിലെ ഭജന്‍പുരയിലെ അപ്പാര്‍ട്‌മെന്റിലെത്തിച്ചാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൊട്ടുതാഴെയുള്ള ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് മാര്‍ച്ച് 31ന് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്കു കാറില്‍ ലിഫ്റ്റ് നല്‍കിയത്. വഴിക്കുവച്ചു മറ്റു മൂന്നു പേര്‍കൂടി കാറില്‍ കയറി. ഭജന്‍പുരയിലെ അപ്പാര്‍ട്‌മെന്റിനു മുന്നില്‍ കാര്‍ നിര്‍ത്തിയ ഇവര്‍ പെണ്‍കുട്ടിയെ ബലമായി ഫ്‌ളാറ്റിലേക്കു കൊണ്ടുപോവുകയായിരുന്നു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ആണ്‍കുട്ടികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്ത പക്ഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News