ധബാംഗ് 3 നായികയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ പുറത്ത്; വാര്‍ത്ത ഞെട്ടിച്ചെന്ന് സല്‍മാന്‍ ഖാന്‍; നടി സ്വയം പ്രചരിപ്പിച്ചതെന്ന് ബോളിവുഡ്

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ധബാംഗ് മൂന്നാംഭാഗത്തിലെ നായികയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍. ചിത്രത്തിലെ നായികയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പതിനെട്ടുകാരി പേള്‍ റായുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് പേള്‍ റാ എന്നും ചിത്രത്തില്‍ നായികയായി യുവതിയെ തെരഞ്ഞെടുത്തുവെന്നുമാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന വാര്‍ത്തകള്‍. പേളിന് സല്‍മാനുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഡിന്നര്‍ കഴിക്കാന്‍ സല്‍മാന്‍ ക്ഷണിച്ചുയെന്നും വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റാനും ധബാംഗ് 3യിലെ നായിക എന്ന ടാഗ് നേടിയെടുക്കാനും നടി തന്നെയാണ് ടോപ്‌ലെസ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

pearl-raah 2
അതേസമയം, പേള്‍ റാ ആണ് ചിത്രത്തിലെ നായികയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സല്‍മാന്‍ രംഗത്തെത്തി. നായികയുടെ ചിത്രങ്ങള്‍ ലീക്കായിയെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് സല്‍മാന്‍ ഒരു പ്രമുഖ ചലച്ചിത്രമാധ്യമത്തോട് പറഞ്ഞു. പെണ്‍കുട്ടിയെ അടുത്തറിയില്ലെന്നും ധബാംഗ് 3യില്‍ നായികയെ തീരുമാനിച്ചിട്ടില്ലെന്നും സല്‍മാന്‍ പറഞ്ഞു. ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് സല്‍മാനും അഭിപ്രായപ്പെടുന്നത്.

pearl-raah 3

pearl-raah 1
എന്‍ആര്‍ഐ മോഡലിംഗ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന പതിനെട്ടുകാരിയാണ് പേള്‍ റാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News