സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ; പ്രമുഖ ഹൈന്ദവ നേതാവിനെതിരേ പ്രതിഷേധം രൂക്ഷം

ദില്ലി: സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുമെന്നു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബദരീനാഥിലെ ജ്യോതിമഠത്തിലെ ശങ്കരാചാര്യരാണ് സ്വരൂപാനന്ദ സരസ്വതി. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ശങ്കരാചാര്യ.

ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം ആദ്യമായി സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News