പരവൂർ ദുരന്തം; പൊള്ളലേറ്റവരെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കും മറ്റുമായി ഈടാക്കുന്നത് പതിനായിരങ്ങൾ; വിവാദമായപ്പോൾ തുക തിരിച്ചു കൊടുക്കാൻ തീരുമാനം

പരവൂർ: വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ പിഴിഞ്ഞ് ആശുപത്രികൾ. സ്‌കാനിംഗ്, മറ്റു ചികിത്സ എന്നൊക്കെ പറഞ്ഞ് പതിനായിരങ്ങളാണ് ഇവരിൽ നിന്നും ആശുപത്രികൾ ഈടാക്കുന്നത്. എന്നിട്ടും വേണ്ടത്ര ചികിത്സ നൽകാൻ തയ്യാറാകുന്നില്ലെന്നും ആളുകൾ പരാതിപ്പെടുന്നു. ഒരാളിൽ നിന്ന് 70,000 രൂപ വരെ ഈടാക്കിയ സംഭവമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാത്തന്നൂർ എംഎൽഎ ജിഎസ് ജയലാൽ ജില്ലാ കളക്ടർക്ക് പരാതി നൽകി.

പൊള്ളലേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പരുക്കേറ്റവർക്ക് അവരുടെ ബന്ധുക്കൾ ആഗ്രഹിക്കുന്ന ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സഹകരിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നു. പരുക്കേറ്റവരുടെ ചെലവുകൾ എത്രയായാലും സർക്കാർ വഹിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

എന്നാൽ, സ്വകാര്യ ആശുപത്രികൾ പണം വാങ്ങുന്നെന്ന പരാതി പുറത്തുവന്നതോടെ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ രണ്ടു ഡപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി.  പരിക്കേറ്റവരിൽനിന്നു ആശുപത്രികൾ പണം ഈടാക്കിയെന്ന പരാതിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)പരിശോധന നടത്തുമെന്ന് അറിയിച്ചു. അതേസമയം, സംഭവം വിവാദമായതോടെ ഈടാക്കിയ തുക തിരിച്ചുകൊടുക്കാൻ സ്വകാര്യ ആശുപത്രികൾ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News