മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ചോദിച്ചപ്പോള്‍ ശ്രീശാന്തിന് ‘ജബ ജബ ജബ’; മറുപടി പറയാനാവാതെ പരുങ്ങി ബിജെപി സ്ഥാനാര്‍ത്ഥി; എന്‍ഡിടിവിയിലെ രസകരമായ അഭിമുഖം കാണാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന മൂന്നു പ്രശ്‌നങ്ങള്‍ ഏതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത്. കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കി അഭിമുഖത്തിലാണ് അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ശ്രീശാന്ത് പകച്ചുനിന്നത്.

മണ്ഡലത്തിന് വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍ ഒന്നു ചെയ്തില്ലെന്നായിരുന്നു അഭിമുഖത്തില്‍ ശ്രീശാന്തിന്റെ ആരോപണം. തുടര്‍ന്ന് അവതാരകന്റെ അടുത്ത ചോദ്യം ഇങ്ങനെ:

‘ശിവകുമാര്‍ ഒന്നും ചെയ്തില്ലെന്ന് നിങ്ങള്‍ പറയുന്നു.. എങ്കില്‍ പറയു, നിങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തിലെ പ്രധാന മൂന്നു പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് ‘ എന്നാല്‍ പ്രശ്‌നങ്ങള്‍ പറയാന്‍ സാധിക്കാതെ ശ്രീശാന്ത് പരുങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അറിയാം, പറയാം എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ മറുപടി പറയാന്‍ ശ്രീശാന്തിന് സാധിക്കുന്നില്ല.

‘ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ജനങ്ങളെ സേവിക്കാനാണ് ‘ എന്ന് മാത്രമാണ് ശ്രീശാന്തിന് പറയാന്‍ പറ്റുന്നത്. അവതാരകന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോഴും ശ്രീശാന്തിന്റെ മറുപടി അത് തന്നെ… ‘ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ജനങ്ങളെ സേവിക്കാനാണ് ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here